Kerala
പാലക്കാട്: മുതുതല കൊടുമുണ്ടയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു.
കൊടുമുണ്ട സ്വദേശി ഇബ്രാഹിം എന്ന ബാവയുടെ വാഹനങ്ങൾക്കാണ് എറണാകുളം പറവൂർ സ്വദേശി പ്രേംദാസ് തീയിട്ടത്. ശേഷം പ്രേംദാസ് കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ വീടും കാറും ബൈക്കും കത്തി നശിച്ചു. ഇബ്രാഹിമിന്റെ ഭാര്യയും മക്കളും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. പ്രേംദാസിന് ഇബ്രാഹിം ഒരുലക്ഷം രൂപ നൽകാനുണ്ട്. ഇത് നൽകാത്തതിനാലാണ് ഇന്നോവ കാറിന് തീയിട്ടത്.
ഇന്നോവ കാർ, ഒരു സ്കൂട്ടർ എന്നിവ പൂർണമായും കത്തി നശിച്ചു. വീട്ടിലെ ഉപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: സർക്കാർ ദന്തൽ കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കാൻ ശ്രമിച്ച ഡെന്റൽ പിജി ഒന്നാം വർഷ വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയിൽ.
ഹോസ്റ്റലിൽ നിന്നു ക്ലാസിലേക്ക് പോയ സഹപാഠികൾ കൂട്ടുകാരിയെ കാണാതെ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റൽ മുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഐസിയുവിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
Kerala
കോഴിക്കോട്: അധ്യാപകന് ശകാരിച്ചതിന് ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാർഥിയെ പോലീസ് രക്ഷിച്ചു. പ്ലസ് ടു വിദ്യാർഥിയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
സ്കൂളില്‍ നടന്ന ഓണാഘോഷം പരിധി വിട്ടപ്പോള്‍ അധ്യാപകന് വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിദ്യാർഥി സ്കൂളില്‍ നിന്ന് ഇറങ്ങിയോടി. കൂട്ടുകാരെ വിളിച്ച് ജീവനൊടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞു. അവര്‍ അധ്യാപകരെ വിവരമറിയിച്ചു.
അധ്യാപകര്‍ ഉടന്‍ വടകര പോലീസില്‍ വിവരമറിയിച്ചു. മൊബൈല്‍ ടവര്‍ പരിശോധിച്ച് ഇരിങ്ങല്‍ ഭാഗത്താണ് വിദ്യാർഥിയുടെ ലൊക്കേഷനെന്ന് കണ്ടെത്തി. പോലീസെത്തുമ്പോള്‍ റെയില്‍വേ പാളത്തിന് സമീപം നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥി. പിന്തിരിപ്പിക്കാന് പോലീസ് ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
പോലീസ് അടുത്തേക്ക് ചെന്നപ്പോഴേക്കും വിദ്യാർഥി പാളത്തിലൂടെ കോഴിക്കോട് ഭാഗത്തേക്ക് ഓടി. തുടര്‍ന്ന് കളരിപ്പാടത്തുവച്ച് ട്രെയിൻ വരുന്നതിനിടെ പോലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തിച്ച വിദ്യാർഥിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.